ന്യൂ ഡൽഹി: ട്രെയിനിൽ ശീതീകരിച്ച ബോഗികളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ചെയർ കാർ ഒഴികെയുള്ള ശീതീകരിച്ച കോച്ചുകളിൽ സഞ്ചരിക്കുന്ന ആർ.എ.സി.ക്കാർക്കും ഇനി മുതൽ ഇന്ത്യൻ റെയിൽവേ കമ്പിളിപുതപ്പ് അടക്കമുള്ള സാമഗ്രികൾ നൽകും. നേരത്തെ രണ്ട് ആർ.എ.സി യാത്രക്കാർക്ക് ഒരു ബെർത്തും കമ്പിളിയും നൽകുകയായിരുന്നു പതിവ്.ഈ ആഴ്ച റെയിൽവേ ബോർഡ് സോണുകൾക്ക് അയച്ച ഉത്തരവിൽ ആണ് പുതിയ നിർദേശം ഉള്ളത്.

നേരത്തെ, പുതപ്പിനടക്കമുള്ള സാമഗ്രികൾക്കുള്ള പണം നൽകിയിട്ടും റെയിൽവേ വേണ്ട ക്രമീകരണങ്ങൾ ചെയ്തില്ലെന്ന യാത്രക്കാരന്റെ പരാതിക്കു പിന്നാലെ ഉപഭോക്‌തൃ കമ്മീഷൻ റെയിവേക്ക് കാൽ ലക്ഷം രൂപയുടെ പിഴ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അധികാരികളുടെ ഈ നടപടി. മുൻപ് രണ്ട് യാത്രക്കാർക്ക് ഒരു പുതപ്പ് മാത്രം നൽകുന്നത് ഏറെ വിമർശങ്ങൾക്ക് വഴി വച്ചിരുന്നു. പലപ്പോഴും പുതപ്പിന്റെ പേരിൽ അത് പരസ്പരം പങ്ക് വയ്‌ക്കേണ്ടിയിരുന്ന യാത്രക്കാർ തമ്മിൽ വഴക്കിൽ ഏർപ്പെടുന്നതും പതിവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *