ന്യുഡല്‍ഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഇടപെട്ടിട്ടും മുഴുവന്‍ ആലപിക്കുകയായിരുന്നു. ദേശിയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാല്‍ മതി എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. അതിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തില്‍ നടന്നത്.

കോണ്‍ഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സേവാദള്‍ നേതൃത്വത്തില്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കുമ്പോള്‍ തന്നെ നേതാക്കള്‍ ഇടപെടുന്നുണ്ട്. എന്നാല്‍, ഗാനാലാപനം തുടരുകയായിരുന്നു. വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം എല്ലാ കാലത്തും സ്വീകരിച്ചിരുന്നത്.

ആസ്ഥാനത്ത് നടന്ന ആഘോഷത്തിലാണ് പാര്‍ട്ടി നിലപാടിന് ഘടകവിരുദ്ധമായത് സംഭവിച്ചിരിക്കുന്നതെന്ന് വിഷയത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നുണ്ട്. സേവാദള്‍ ആണ് എഐസിസി ആസ്ഥാനത്തുള്ള സ്വാതന്ത്യദിനാഘോഷത്തിന്റെ നടത്തിപ്പ് ചുമതല സേവാദള്ളിനാണ്. പുതിയ സേവാദള്‍ ദേശിയ അധ്യക്ഷനായ വി.ബി ശ്രീനിവാസ് ദേശിയ ഗാനാലാപനസമയത്ത് സന്നിഹിതനായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് തന്നെ വന്ദേമാതരത്തിന്റെ ചിലവരികള്‍ ഒഴിവാക്കണം എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഒരു വിഭാഗം ആളുകള്‍ക്ക് ആലപിക്കാന്‍ കഴിയാത്ത ഭാഗം വന്ദേമാതരത്തില്‍ ഉണ്ട്. അത് നിര്‍ബന്ധമാക്കരുത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ എല്ലാകലത്തും നിലപാട്. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍, സേവാദള്‍ ദേശിയ അധ്യക്ഷന്‍ ശ്രീനിവാസ്, രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി എന്നിവരാണ് ചടങ്ങില്‍ സന്നിഹിതരായിരുന്നത്.

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലാപിച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. മുഴുവന്‍ ചൊല്ലിയാല്‍ പ്രശ്‌നമില്ല. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത വിഷയമാണ്. തുടര്‍ന്നും മുഴുവന്‍ ചൊല്ലുമോ എന്ന ചോദ്യത്തില്‍ അദ്ദേഹം പറഞ്ഞില്ല പ്രതികരിച്ചില്ല. വന്ദേമാതരം ചൊല്ലുന്നത് തടയാന്‍ ആരും ശ്രമിച്ചിട്ടില്ല. സോണിയാഗാന്ധി ആക്ഷന്‍ കാണിച്ചത് കസേര കൊണ്ടുവരാനാണ്. അധ്യക്ഷന്‍ കുറേ നേരമായി നില്‍ക്കുന്നതിനാല്‍ കസേര വേണമെന്നാണ് പറഞ്ഞതെന്നും ജയ്‌റാം രമേശ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *