കൊല്‍ക്കത്ത: ഹോട്ടലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഒന്‍പത് മരണം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 28 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ രണ്ട് മണിയോടെ യാണ് തീപിടുത്തമുണ്ടായത്.

കൊല്‍ക്കത്തയിലെ മിര്‍സ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവര്‍ ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെത്തിയ ബംഗ്ലാദേശ് പൗരന്മാരും മരണപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒരാള്‍ ഝാര്‍ഖണ്ഡ് സ്വദേശിയാണ്. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

ഹോട്ടലില്‍ അടിസ്ഥാനപരമായ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കൊല്‍ക്കത്ത പൊലീസ് കേസെടുക്കുകയും, നിലവില്‍ ഒളിവിലുള്ള ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കുമായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഹോട്ടലിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്നും, എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചതാകാം ഇതിന് കാരണമെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *