കൊല്ലം : സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവ് വിറ്റെന്ന കേസില്‍ ഇടപെട്ട് ശിശു ക്ഷേമ സമിതി. നാലു വയസ്സുകാരിയുടെ മുന്നിൽ പ്രതി ലൈംഗിക വൈകൃതം കാണിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി. കുട്ടിക്ക് കൗൺസിലിങ് നൽകി മൊഴി രേഖപ്പെടുത്താനാണ് നിര്‍ദേശം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സഹായത്തോടെ കൗൺസിലിങ് നടത്തണമെന്നാണ് കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *