കോഴിക്കോട്: യുവതിയെ രാത്രി ബസ്സില്‍നിന്നും ഇറക്കിവിട്ടെന്ന് ആക്ഷേപം. കൊയിലാണ്ടി തിക്കോടിയിൽ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃതിക ബസ്സിൽ നിന്നാണ് യുവതിയെ ഇറക്കിവിട്ടത്. യുവതിയെ രാത്രി സമയത്താണ് ഹൈവേയിൽ ഇറക്കിവിട്ടത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് യുവതിയെ സഹായിച്ചത്. ഹൈവേയില്‍നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങാൻ പ്രയാസപ്പെട്ട യുവതിക്ക് നാട്ടുകാര്‍ കോണി കൊണ്ടുവന്നു കൊടുത്തി. തിക്കോടി ടൗണിലെ സ്റ്റോപ്പിൽ ഇറക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബസ്സുകാർ വഴങ്ങിയില്ലെന്നും ഇവിടെ ഇറങ്ങിക്കോ എന്ന് പറഞ്ഞെന്നുമാണ് യുവതിയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *