മണ്ണിലും വിണ്ണിലും അന്ത്യപ്രവാചകന്റെ പ്രകീർത്തനങ്ങളുയർന്നു. തിരുപ്പിറവിയുടെ ഇശലോർമ്മകളുമായി ഇസ്ലാംമത വിശ്വാസികൾ ചൊവ്വാഴ്ച നബിദിനം ആഘോഷിക്കുന്നു.
പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചും മതസംഘടനകളും നബിദിന റാലികളും മൗലീദ് പാരായണവും പ്രാർഥനാസദസ്സുകളും സംഘടിപ്പിക്കും. ആഘോഷപരിപാടികളും സംഘടിപ്പിക്കും.
ഇത്തവണ ഒന്നാം ഓണമായ ഉത്രാടത്തിലാണ് നബിദിനാഘോഷമെന്നതും ഏറെ ശ്രദ്ധേയമാണ്. അതിനാൽത്തന്നെ ഉത്രാടപ്പാച്ചിലും നബിദിനാഘോഷവും മൂലം പാതയോരങ്ങളിൽ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
