കോഴിക്കോട്: തിക്കോടിയിൽ യാത്രക്കാരിയെ ദേശീയപാതയിൽ ഇറക്കിവിട്ടതിനെ തുടർന്ന് കോണി ഉപയോഗിച്ച് സർവീസ് റോഡിലേക്ക് ഇറങ്ങേണ്ടി വന്ന സംഭവത്തില്‍ ബസിനെതിരെ നടപടിക്ക് ശുപാർശ. കൃതിക എന്ന സ്വകാര്യ ബസിന്റെ ലൈസൻസ് റദ്ദാക്കാനും പിഴ ഈടാക്കാനും പയ്യോളി പൊലീസ് ആർടിഒയ്ക്ക് റിപ്പോർട്ട് നൽകി. യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *