കോട്ടയം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ററിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്ത്. ഇ.ഡി. രാഷ്ട്രീയമായി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം വാർഷിക വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ അവിടെയെത്തിയ ഇ.ഡി. ഒരു രാഷ്ട്രീയ പാർട്ടിയെ തന്നെ പ്രതിയാക്കാൻ ശ്രമിച്ചുവെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷികളാക്കിയ ഇ.ഡി., തങ്ങൾ മനസ്സിൽ കാണുന്ന കാര്യങ്ങൾ അവർ പറയണമെന്ന് നിർബന്ധിക്കുകയും ആ സ്റ്റേറ്റ്‌മെന്റുകൾ വെച്ച് സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്. ഇതിന്റെ ഫലമായി തൃശൂർ ജില്ലാ സെക്രട്ടറിമാരായി വന്നവരെല്ലാം പ്രതികളാക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എങ്ങോട്ടാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് ചോദിച്ച പിണറായി വിജയന്‍ ഇ ഡിയുടെ യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്നും ചോദിച്ചു. ഇ ഡി രാഷ്ട്രീയമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നോക്കുകയാണ്. സഹകരണ മേഖലയെ നന്നാക്കാനല്ല, മറിച്ച് തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. സഹകരണ മേഖലയില്‍ അഴിമതി തൊട്ടുതീണ്ടാന്‍ പാടില്ല. അതായിരുന്നു സഹകരണ ബാങ്കിന്റെ പ്രത്യേകത. അതേ രീതിയില്‍ നിലനില്‍ക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 

കോട്ടയം ഇത്തിത്താനം ജനതാ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മാളേനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇ ഡി നീക്കത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പിണറായി വിജയന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *