തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതി നടപ്പാക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളം ഇതിനകം ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളുടെ താല്പര്യം മുൻനിർത്തി ഉപസമിതിയുടെ തുടർനടപടികൾ വേഗത്തിലാക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ വന്ന ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. അതേസമയം, പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചകൾ സജീവമാണ്. പദ്ധതിയിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ കഴിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. മറ്റ് സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും കേരളത്തിന്റെ ആശങ്കകളും ആവശ്യങ്ങളും ഉപാധികളായി കേന്ദ്രത്തിന് മുന്നിൽ വെക്കുമെന്നും മുഖ്യമന്ത്രി കെപിസിസി യോഗത്തിൽ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *