ന്യൂ ഡൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് കലാപരിപാടികളുടെ അകമ്പടിയോടെ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. കേന്ദ്ര വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ നേരിട്ടെത്തി ചൈനീസ് പ്രസിഡന്റിനെ സ്വീകരിച്ചു. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഷീ ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്.

സെപ്റ്റംബർ 11, 12ന് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഔദ്യോഗിക ചടങ്ങുകൾ ഉച്ചയോടെ ആരംഭിക്കും. ഉച്ചകോടിക്ക് മുന്നോടിയായി രാവിലെ വിവിധ രാജ്യങ്ങളിലെ നേതാക്കൾ തമ്മിൽ കൂടിക്കാഴ്ചകൾ നടന്നിരുന്നു. ഷീ ജിൻപിങ്ങിന്റെ സന്ദർശനത്തോടനുബന്ധിച്ച് ചൈനീസ് അംബാസഡർ പ്രത്യേക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയും ചൈനയും പരസ്പരം നല്ല അയൽക്കാരും പങ്കാളികളുമായി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *