നിലമ്പൂര്‍: ജനവാസ മേഖലകളെ ഇ.എഫ്.എല്‍ കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ മലയോര ജനതയുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. മലയോര കര്‍ഷകരുടെ അതിജീവനപോരാട്ടത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും വ്യക്തമാക്കി. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇ.എഫ്.എല്‍) കരട് ലിസ്റ്റില്‍ നിന്നും നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ 6 വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കരുളായി പഞ്ചായത്ത് കമ്മിറ്റിയുടെ ധര്‍ണ കരുളായി ടൗണില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
കക്കോടന്‍ നാസര്‍ ആധ്യക്ഷം വഹിച്ചു, ഇസ്മായില്‍ മൂത്തേടം മുഖ്യ പ്രഭാഷണം നടത്തി. പാലോളി മെഹബൂബ്, അനീഷ് കരുളായി, പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീജ , യൂ പ്രേമരാജന്‍, കെ.ടി സൈതലവി , ടി സുരേഷ് ബാബു, ടി പി സിദ്ധിഖ്, ഇ. കെ ഉസ്മാന്‍, ഷീബ പൂഴിക്കുത്ത്, സലീം മുണ്ടോടന്‍, ഇര്‍ഷാദ് കക്കോടന്‍, വീരാന്‍കുട്ടി അബാളി, വി പി സൂര്യനാരായണന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *