തൃക്കാക്കര മോര്‍ഫിങ് കേസില്‍, പ്രതി സനീഷ് തുടങ്ങിയ പ്രീമിയം ടെലഗ്രാം ഗ്രൂപ്പിലെ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഗ്രൂപ്പ് അഡ്മിൻമാർ, അംഗങ്ങൾ എന്നിവരെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ടെലഗ്രാമിൽ നിന്നാണ് ഇതുസംബന്ധിച്ച മറുപടി പൊലീസിന് ലഭിച്ചത്. മറ്റു സംസ്‌ഥാനങ്ങളിലുള്ളവർക്ക് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ടെലഗ്രാം ഗ്രൂപ്പിൽ ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു നമ്പരുമുണ്ട്. മലയാളികൾ ആരെങ്കിലും അവിടെ നിന്നും തരപ്പെടുത്തിയ സിം ആണോയെന്നും പരിശോധിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ തേടി ടെലഗ്രാമിന് പൊലീസ് വീണ്ടും കത്ത് നല്‍കിയിട്ടുണ്ട്. നാല് ടെലഗ്രാം ഗ്രൂപ്പുകളിലാ് പൊലീസിൻ്റെ നിർണായക അന്വേഷണം. വിശദമായ പരിശോധനയ്ക്കു ശേഷം കൂടുതൽ പേരെ ചോദ്യം ചെയ്യും. പ്രതി സനീഷിനായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *