കോഴിക്കോട് അത്തോളിയിൽ സ്കൂൾ വിദ്യാർഥികൾ അമിതവേഗതയിൽ ഓടിച്ചെത്തിയ ബൈക്കിടിച്ച് വയോധികൻ മരിച്ചു. കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

കോതങ്കൽ ഹൈസ്കൂളിൽ കലോത്സവം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സ്കൂൾ പരിസരത്തുനിന്ന് അമിതവേഗതയിൽ ബൈക്കിലെത്തിയ വിദ്യാർഥികൾ റോഡിലൂടെ നടന്നുപോവുകയായിരുന്ന സൈതലവിയെ ഇടിച്ചുതെറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈതലവി ഏറെ ദൂരം തെറിച്ചുവീണു. എന്നാൽ അപകടത്തിന് ശേഷം ബൈക്ക് നിർത്താതെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.

മൂന്ന് വിദ്യാർഥികളാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന് തെറിച്ചുവീണ് പരിക്കുകളോടെ ചികിത്സയിലാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയും അപകടമുണ്ടാക്കിയ ബൈക്കിലെ മറ്റ് രണ്ട് വിദ്യാർഥികളെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *