തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കടുത്ത വൈദ്യുതി തടസ്സം നേരിട്ടതിനെ തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർദ്ദേശം. അടിയന്തര ശസ്ത്രക്രിയകൾ മാത്രമായി പരിമിതപ്പെടുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിയിലേക്ക് വൈദ്യുതി എത്തിക്കുന്ന സബ്‌സ്റ്റേഷനിലെ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

തകരാർ അടിയന്തരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സെപ്റ്റംബർ 24 വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ആശുപത്രിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള രോഗികളാണ് ദിനംപ്രതി ഈ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത്. പ്രതിദിനം ശരാശരി 24-ഓളം ശസ്ത്രക്രിയകൾ നടക്കാറുള്ള ആശുപത്രിയിൽ പെട്ടെന്നുണ്ടായ വൈദ്യുതി തടസ്സം രോഗികളെയും ബന്ധുക്കളെയും ഒരുപോലെ വലച്ചു.

Leave a Reply

Your email address will not be published. Required fields are marked *