തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലത്തെ അതേ നിരക്കിൽ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഇതനുസരിച്ച് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,09,400 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ വർധനവുകൾ രേഖപ്പെടുത്തിയിരുന്നു.

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്ക് വിപണിയിലെ മാറ്റങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്. ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടുത്തുമ്പോൾ ആഭരണവില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഓരോ ജ്വല്ലറികളുടെയും ഡിസൈനുകൾക്കനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാറുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *