മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ വെവ്വേറെ സമരങ്ങളല്ലെന്നും, മറിച്ച് ഒറ്റക്കെട്ടായ ശക്തമായ പ്രതിഷേധമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ലക്ഷ്യമിട്ടാണ് ഈ സമരമെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.

തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടില്ലെന്ന് തെളിയിക്കാൻ പ്രതിപക്ഷം വെല്ലുവിളിക്കുമ്പോൾ, ഡൽഹി നഗരം ബാരിക്കേഡുകൾ വെച്ച് അടച്ചുപൂട്ടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. റോഡുകൾ അടച്ച് പൊലീസിനെ വിന്യസിച്ച് ജനങ്ങളുടെ പ്രതിഷേധത്തെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ച് ഡൽഹിയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *