വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പുറത്താക്കി. അഞ്ചു ദിവസം മുൻപാണ് കാറ്റി സക്കറിയ പ്രസ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. ഇതോടെ വൈറ്റ് ഹൗസിൻ്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം സേവനം അനുഷ്ഠിച്ച പ്രസ് സെകട്ടറിയായി ഇവർ മാറി. കാറ്റിയുടെ യോഗ്യത സംബന്ധിച്ച വിവാദവും മോശം പ്രകടനവുമാണ് പുറത്താക്കലിന് ഇടയാക്കിയത്. ആദ്യ പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് ഡോണാൾഡ്‌ ട്രംപിനെ അബദ്ധത്തിൽ ഭർത്താവ് എന്നും വിശേഷിപ്പിച്ചിരുന്നു.

നിയമബിരുദം നേടിയെങ്കിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാനുള്ള പരീക്ഷ പാസാകാത്ത കാറ്റിയെ ട്രംപ് അറ്റോർണി എന്ന് വിശേഷിപ്പിച്ചിരുന്നു. കാറ്റിയും താൻ അഭിഭാഷകയാണെന്ന് അവകാശപ്പെട്ടിരുന്നു. വിവാദത്തെ തുടർന്ന് താൻ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് പിന്നീട് കാറ്റി സമ്മതിച്ചിരുന്നു. താൻ വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുന്ന കാര്യം വെള്ളിയാഴ്ച വൈകുന്നേരമാണ് സക്കറിയ സ്ഥിരീകരിച്ചത്.

“പ്രസിഡന്റ് ട്രംപ് ദയയുള്ള, അതിശയകരമായ, മാന്യമായ പെരുമാറ്റമുള്ള, ചിന്താശീലനായ, ഉത്സാഹിയായ, കഠിനാധ്വാനിയായ ഒരു മനുഷ്യനാണ്. കൂടുതൽ അമേരിക്കക്കാർ അദ്ദേഹത്തെ വിലമതിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ചെയ്തതുപോലെയും, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുപോലെയും അമേരിക്കയെ മഹത്തരമാക്കാൻ മറ്റാർക്കും കഴിയില്ല, എന്ന് കാറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു” അവർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. കാറ്റിക്ക് പുതിയ ചുമതല നൽകുമെന്ന് വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻ വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *