കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത വാഹനാപകടക്കേസിലെ പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് (ഒക്ടോബർ 17) വിധി പറയും. അമിതവേഗതയ്ക്ക് തെളിവില്ലെന്നും കേസിൽ ഗൂഡാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യം തേടിയപ്പോൾ, അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസിൽ എക്സൈസും മോട്ടോർ വാഹന വകുപ്പും ഇതിനോടകം നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അപകടത്തിന് പിന്നാലെ ‘കേസ് എന്റെ ബാപ്പ നോക്കിക്കോളും’ എന്ന് പ്രതി പറഞ്ഞതായി മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. മുൻപും ഇത്തരം കേസുകൾ പ്രതിയുടെ പിതാവ് ഒതുക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. എറണാകുളത്ത് പഠനത്തോടൊപ്പം തൃക്കാക്കരയിലെ കരകൗശല വ്യാപാര സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *