സംസ്ഥാനത്ത് സ്വർണവിലയിൽ ആശ്വാസകരമായ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. പവന്റെ കണക്കിൽ നോക്കുമ്പോൾ ഒറ്റയടിക്ക് 640 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,490 രൂപയും ഒരു പവന് 1,07,920 രൂപയുമാണ് നിലവിലെ നിരക്ക്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ യാതൊരു മാറ്റവുമില്ലാതെ പഴയ നിരക്കിൽ തന്നെ തുടരുകയാണ്. നിലവിൽ വെള്ളി ഒരു ഗ്രാമിന് 30 രൂപ നിരക്കിലും, 10 ഗ്രാമിന് 2,300 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *