കോഴിക്കോട്: മീഞ്ചന്തയിൽ പിതാവിൻ്റെ അടിയേറ്റ് മകൻ മരിച്ചു. മീഞ്ചന്ത റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന മിസ്ഹബ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കവും കയ്യാങ്കളിക്കിടെയാണ് മിസ്ഹബിന് അടിയേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പരിക്കേറ്റ‌ പിതാവ് ഉമ്മർ കോയയും ചികിത്സയിലാണ്. മകൻ്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *