പി ജയരാജനെതിരായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്.എൻ.ഡി.പി യോഗം ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് വ്യതിചലിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, യോഗത്തിന്റെ തെറ്റായ നിലപാടുകൾ തിരുത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശന്റെ പേര് എടുത്തുപറയാതെയായിരുന്നു എം.വി. ഗോവിന്ദന്റെ വിമർശനം. ആർ.എസ്.എസ് ശ്രീനാരായണഗുരുവിന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും സംഘപരിവാർ കാഴ്ചപ്പാടുകൾക്ക് തികച്ചും എതിരാണ് ഗുരുദേവ ദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളെ ശരിയായ രീതിയിൽ പിന്തുടരുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. സനാതന ധർമ്മത്തിന്റെ പേരുപറഞ്ഞ് സവർണ മേധാവിത്വം അംഗീകരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായി രംഗത്തുവരാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ടെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *