തിരുവനന്തപുരം: ഔഷധിയില്‍ അനധികൃത സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ട്രോള്‍ വീഡിയോയുമായി ശോഭനാ ജോര്‍ജ്. ചെമ്പരത്തി മൊട്ടും മുട്ടയും ചേര്‍ത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചാല്‍ സൗന്ദര്യം വര്‍ധിച്ചില്ലെങ്കിലും ആരോഗ്യം വര്‍ധിക്കുമെന്നാണ് വീഡിയോയ്ക്ക് ശോഭാനാ ജോര്‍ജ് നല്‍കിയിരിക്കുന്ന വാചകം.

നിയമാവലി ലംഘിച്ച് മുട്ട, ചെമ്പരത്തിപ്പൂമൊട്ട് തുടങ്ങിയവ ഔഷധിയുടെ ചെലവില്‍ വരുത്തിയെന്നും ചികിത്സയ്ക്ക് ഔഷധിയുടെ ഡോക്ടമാര്‍മാരെ ഉപയോഗപ്പെടുത്തിയെന്നുമായിരുന്നു സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ട്രോള്‍.തിരുവനന്തപുരം: ഔഷധിയില്‍ അനധികൃത സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ട്രോള്‍ വീഡിയോയുമായി ശോഭനാ ജോര്‍ജ്. ചെമ്പരത്തി മൊട്ടും മുട്ടയും ചേര്‍ത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചാല്‍ സൗന്ദര്യം വര്‍ധിച്ചില്ലെങ്കിലും ആരോഗ്യം വര്‍ധിക്കുമെന്നാണ് വീഡിയോയ്ക്ക് ശോഭാനാ ജോര്‍ജ് നല്‍കിയിരിക്കുന്ന വാചകം.

നിയമാവലി ലംഘിച്ച് മുട്ട, ചെമ്പരത്തിപ്പൂമൊട്ട് തുടങ്ങിയവ ഔഷധിയുടെ ചെലവില്‍ വരുത്തിയെന്നും ചികിത്സയ്ക്ക് ഔഷധിയുടെ ഡോക്ടമാര്‍മാരെ ഉപയോഗപ്പെടുത്തിയെന്നുമായിരുന്നു സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ട്രോള്‍.

മുട്ട കഴിക്കുന്നില്ലേ എന്ന് ഒപ്പമുള്ളയാള്‍ ചോദിക്കുമ്പോള്‍ മുന്നൂറ് മുട്ട കഴിച്ച് കഴിഞ്ഞല്ലോയെന്നാണ് ശോഭന മറുപടി പറയുന്നത്. എന്നാലും ഒരു ഓംലെറ്റോ പുഴുങ്ങിയതോ ബുള്‍സ്‌ഐയോ മുഖത്തു തേയ്ക്കാനോ ഒക്കെ വേണ്ടേയെന്ന് വീണ്ടും കൂടെയുള്ള സ്ത്രീ ചോദിക്കുന്നു. മുട്ടയുടെ കൂടെ ചെമ്പരത്തി മൊട്ടില്ലാതെ കഴിക്കില്ലെന്നും, എന്നാല്‍ പിന്നെ മുഖ സൗന്ദര്യം വര്‍ദ്ധിക്കാന്‍ ഒരു ഓംലെറ്റ് പറയാമെന്നും ആര്‍ക്കും ബുദ്ധിമുട്ടില്ലല്ലോയെന്നുമാണ് വീഡിയോയിലൂടെ ശോഭനാ ജോര്‍ജിന്‌റെ പരിഹാസം.

ഔഷധി ചെയർപേഴ്സണായിരിക്കെ ശോഭനാ ജോർജ് മൂന്ന് കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളും ഉപയോ​ഗിച്ചെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിലെ ഡീലക്സ് എസി മുറിയാണ് ഉപയോഗിച്ചതെന്നും ഔഷധിയുടെ ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്തതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *