ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾക്കായി ഹരിതപടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി. ഈ മാസം ഏഴ്, എട്ട് തീയതികളിൽ രാവിലെ ഏഴിനും എട്ടിനുമിടയിലും രാത്രി എട്ടിനും പത്തിനുമിടയിലും ഹരിത പടക്കങ്ങൾ ആഘോഷങ്ങൾക്ക് ഉപയോഗിക്കാം.
ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, പ്രാഥമിക, ജില്ലാ ആരോഗ്യ കേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍, നിശ്ശബ്ദ മേഖലകള്‍ എന്നിവയുടെ 300 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍ പാടില്ല. ഈ പ്രദേശങ്ങളെ ‘നോ-ക്രാക്കര്‍ സോണുകള്‍’ ആയി പ്രഖ്യാപിക്കുകയും നിലത്ത് അടയാളപ്പെടുത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതേ നിയന്ത്രണം ബാധകമായിരിക്കും.
