പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കും. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി. കേസില്‍ ഫെന്നി നൈനാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തും. നിലവിലെ എഫ്ഐആറിലെ വകുപ്പുകള്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യും. പരാതിക്കാരിയെന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാന്‍ മാത്രമാണ് സ്റ്റേഷന് അകത്തേക്ക് പോയതെന്നും സെല്ലിനകത്തേക്ക് കയറിയിട്ടില്ലെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കേസില്‍ കൂടുതല്‍ പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍ പള്ളിക്കലനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജൂലായ് മാസത്തില്‍ നടത്തി സംഭവങ്ങളുടെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന ശ്രീനദേവി കുഞ്ഞമ്മയുടെ പരാതിയില്‍ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്ത രാജന്‍ ജോസഫിനെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവം.

ശ്രീനാദേവി കുഞ്ഞമ്മയും ഒപ്പം വ്യജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണ കേസ് പ്രതി ഫെനി നൈനാനും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സംഭവത്തെ സംബന്ധിച്ച് കൃത്യമായ അറിയാമായിരുന്നിട്ടും ഇതില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ശ്രീനാ ദേവി കുഞ്ഞമ്മയുടേയോ ഫെനി നൈനാന്റേയോ പേരുകള്‍ ഉണ്ടായിരുന്നില്ല. മുമ്പ് തന്നെ ഇവരെ സംരക്ഷിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഇടപെടലിലെ തുടര്‍ന്ന് നടന്നിരുന്നു എന്ന വിമര്‍ശനമാണ് ശക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *