ബി.ജെ.പി നല്‍കിയ പരാതിയെ തുടർന്ന് ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍ നിന്ന് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ഒഴിവാക്കി.ഡിസംബര്‍ 19ന് ഗുരുഗ്രാമിലെ സോഹ്ന റോഡിലുള്ള ആര്യ മാളിലാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഫാറൂഖിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിച്ചതായി സംഘാടകര്‍ വ്യക്തമാക്കി.
പ്രൊമോഷണല്‍ പോസ്റ്ററുകളില്‍ നിന്ന് ഫാറൂഖിയുടെ പേര് നീക്കം ചെയ്തിട്ടുണ്ട്. മുനവര്‍ ഫാറൂഖിയുടെ ഷോ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഗുരുഗ്രാം പൊലീസിലാണ് പരാതി നല്‍കിയിരുന്നത്.‘പൊതുസുരക്ഷ’ പരിഗണിച്ചാണ് നടപടിയെന്ന് സംഘാടകര്‍ അറിയിച്ചു.
അതേസമയം, മുനവര്‍ ഫാറൂഖിയുടെ പരിപാടികള്‍ തുടര്‍ച്ചയായി റദ്ദാക്കപ്പെട്ട വിഷയത്തില്‍ സംഭവം ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു ശശി തരൂര്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *