ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിലാപയാത്രയ്ക്കിടെ അപകടം.ഊട്ടിയില്‍ നിന്നും സുലൂര്‍ സൈനിക കേന്ദ്രത്തിലേക്ക് മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. ആദ്യത്തെ അപകടത്തില്‍ പോലീസുകാര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലില്‍ ഇടിക്കുകയായിരുന്നു. ഇതില്‍ പത്ത് പോലീസുകാര്‍ക്ക് പരിക്കേറ്റു.ആർക്കും സാരമായ പരിക്കില്ലെന്നാണ് വിവരം . ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് അല്‍പ്പനേരം ഗതാഗതക്കുരുക്കുണ്ടായി. വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
A TN Govt. Free Hearse Service vehicle carrying mortal remains of IAF helicopter crash victims met with a minor accident at Mettupalayam to Annur Road in Coimbatore.
— S Mannar Mannan (@mannar_mannan) December 9, 2021
The coffin was shifted to another vehicle and proceeded.@xpresstn @NewIndianXpress pic.twitter.com/fpmLyM0JIU
ഇതിന് പിന്നാലെയാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. മൃതദേഹം കൊണ്ടുപോയിരുന്ന ആംബുലന്‍സ് മുമ്പില്‍ പോയ വാഹനവുമായി ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മറ്റൊരു ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റിയാണ് വിലാപയാത്ര തുടര്‍ന്നത്. രണ്ടാമത്തെ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
സൈനികരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സുകള്‍ക്ക് എന്തെങ്കിലും കേട് സംഭവിച്ചാല്‍ പകരം ഉപയോഗിക്കുന്നതിന് ആറോളം ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു. ഇതില്‍ ഒന്നിലേക്കാണ് സൈനികന്റെ മൃതദേഹം മാറ്റി വിലാപ യാത്ര തുടർന്നത്.അന്തരിച്ച ധീരസൈനികര്‍ക്ക് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി അഭിവാദ്യം അര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
