പുൽവാമയിലെ രാജ്‌പുര മേഖലയിൽ സൈന്യവും ഭീകരാരു മായുള്ള ഏറ്റുമുട്ടൽ മൂന്നാം ദിവസവും തുടരുന്നു. ഒരു ഭീകരനെ സൈന്യം ​വധിച്ചു. നാല് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. . രാജ്പുര മേഖലയില്‍ ഭീകരർക്കായി തെരച്ചിൽ തുടരുന്നു. . ജയ്ഷാ മുഹമ്മദിന്‍റെ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു.

ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെന്നും ജയ്ഷാ മുഹമ്മദിന്‍റെ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണത്തിന് പിന്നിലെന്നും സുരക്ഷാ സേന വ്യക്തമാക്കി.
ആക്രമണം ആസൂത്രിതമായിരുന്നെന്നും ഒരു വട്ടം പരിശീലനം നടത്തിയെന്നും സേന പറഞ്ഞു.

അതേസമയം ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ എണ്ണം മൂന്നായി. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലായിരുന്നു ഇന്നലെ ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഭീകരാക്രമണം നടന്നത്.

പരിശീലനത്തിന് ശേഷം ബസിൽ മടങ്ങുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബസിന് പുറത്തുനിന്ന് നിന്ന് അപ്രതീക്ഷിത ആക്രമണമായിരുന്നതിനാൽ പെട്ടെന്ന് പ്രതിരോധിക്കാൻ പൊലീസ് സംഘത്തിന് സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *