രാജ്യത്ത് കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗബാധിതകര്‍ക്കുമെല്ലാം ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു രണ്ടാം ഡോസെടുത്ത ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിന് ഒമ്പത് മാസം മുതല്‍ 12 മാസത്തെ ഇടവേളയാണ് സര്‍ക്കാര്‍ നിര്‍ദേശിക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് ലഭ്യമാക്കി കൊണ്ടിരിക്കുന്ന കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകളുടെ ഇടവേളകള്‍ പരിശോധിച്ചുവരികയാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജനുവരി മൂന്ന് മുതല്‍ 18 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *