കാർഷിക നിയമങ്ങളുടെ പേരിൽ പ്രധാനമന്ത്രി കര്‍ഷകരോട് മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. നേതാവ് രാകേഷ് ടികായത്. കര്‍ഷകരോട് മാപ്പ് പറയേണ്ടതില്ലെന്നും, ഇതിലൂടെ ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ടികായത് വ്യക്തമാക്കി.
‘പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ഞങ്ങളാഗ്രഹിക്കുന്നില്ല. ലോകത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനും ഞങ്ങളാഗ്രഹിക്കുന്നില്ല. കര്‍ഷകരുടെ സമ്മതമില്ലാതെ ആര്‍ക്കും ഒരു തീരുമാനവും എടുക്കാന്‍ സാധിക്കുമായിരുന്നില്ല. ഞങ്ങള്‍ ആത്മാര്‍ത്ഥമായാണ് വയലില്‍ വിത്ത് വിതച്ചത്, എന്നാല്‍ ദല്‍ഹി ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല,’ ടികായത് പറയുന്നു.

വിവാദ കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ട് വന്നേക്കുമെന്ന സൂചന നൽകിയ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പ്രസ്താവന കര്‍ഷകരെ വഞ്ചിക്കുന്നതും പ്രധാനമന്ത്രിയെ അവഹേളിക്കുന്നതുമാണെന്ന് ടികായത്ത് കുറ്റപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *