പ്രധാനമന്ത്രിയുമായി കാര്‍ഷിക സമരത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പോയി തര്‍ക്കിച്ചു പരിഞ്ഞുവെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഹരിയാനയിലെ ദാദ്രിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവർണർ രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കർഷക സമരം ചർച്ച ചെയ്യാൻ വേണ്ടി പോയിരുന്നു, എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ തർക്കിച്ചു പിരിയുകയായിരുന്നു. അദ്ദേഹം വളരെ ധാർഷ്ട്യമുള്ളയാളാണ്. 500 കർഷകരാണ് മരിച്ചത് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോൾ ‘അവർ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചത്?’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറു ചോദ്യം.അതെ, നിങ്ങൾ രാജാവിരിക്കുന്നതിനാൽ എന്നായിരുന്നു എന്റെ മറുപടി. തുടർന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ മോദി പറയുകയായിരുന്നുവെന്നും താൻ അതനുസരിച്ചുവെന്നും സത്യപാൽ മാലിക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *