ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.പ്രഖ്യാപിച്ച 125 പേരില്‍ 40 ശതമാനം സ്ത്രീകളാണ്. 40 ശതമാനം യുവാക്കളും. ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മയടക്കമാണ് ആദ്യ പട്ടിക. യുപിയുടെ ചുമതയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.

ഇതൊരു ചരിത്രപരമായ നീക്കമാണെന്നും സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയം ഉയര്‍ന്നുവരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളില്‍ വനിതകളെ സ്ഥാനാര്‍ഥികളാക്കുമെന്ന പ്രിയങ്ക കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.ആശാ വര്‍ക്കര്‍മാരുടെ പോരാട്ടത്തിലൂടെ ശ്രദ്ധേയായ പൂനം പാണ്ഡെയെയും പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കി
125-ല്‍ 50 വനിതാ സ്ഥാനാര്‍ഥികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *