പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി.സംഗ്റൂറില് നിന്നുള്ള എംപി ഭഗവന്ത് സിങ് മാന്‍ ആണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. മൊഹാലിയില്‍ വെച്ച് നടന്ന അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്. സംഗ്രൂരില്‍നിന്ന് രണ്ടുവട്ടം ആം ആദ്മി പാര്‍ട്ടി എം.പിയായിട്ടുള്ള നേതാവാണ് ഭഗവന്ത് മന്.
ടെലിവോട്ടിങ്ങിലൂടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ആം ആദ്മി പാര്‍ട്ടി കണ്ടെത്തിയത്. 93 ശതമാനം ആളുകളും ഭഗവന്തിന് വോട്ട് ചെയ്തു എന്നാണ് എഎപി പറയുന്നത്. തങ്ങള്‍ക്കിഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് ഫോണിലൂടെയും വാട്ട്സ് ആപ്പിലൂടെയും വോട്ടുചെയ്യാനായിരുന്നു പാര്‍ട്ടി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. 21 ലക്ഷത്തിലധികം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തതെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.