നഴ്സിംഗ് ഓഫീസറുടെ മരണം: മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി
വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ സരിതയുടെ (45) നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി. കല്ലറ സിഎഫ്എൽടിസിയിൽ ഡ്യൂട്ടിയിലായിരുന്നു സരിത. ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ബുദ്ധിമുട്ടുകളില്ലാത്തതിനാൽ ഇവർ വീട്ടിൽ ക്വാറന്റൈനിലായിരുന്നു. ഇന്ന് രാവിലെയാണ് വീട്ടിൽ മരണമടഞ്ഞതായി ബന്ധുക്കൾ കണ്ടത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ സരിതയ്ക്കുണ്ടായിരുന്നില്ല എന്നാണ് മനസിലാക്കാൻ സാധിച്ചത്. സരിതയുടെ മരണം ആരോഗ്യ വകുപ്പിന് തീരാ നഷ്ടമാണ്. സരിതയുടെ മരണത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.
എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്. കോവിഡിനെ ആരും നിസാരമായി കാണരുത്. എല്ലാവരും അതീവ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റിസർച്ച് അസിസ്റ്റന്റ് കരാർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ശാസ്ത്ര വിഷയത്തിലോ ബന്ധപ്പെട്ട വിഷയത്തിലോ ബിരുദവും, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി യാണ് യോഗ്യത. പ്രായപരിധി 30 വയസ്. ശമ്പളം മാസം 31,000 രൂപ. കരാർ കാലാവധി ഒരു വർഷം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22ന് വൈകിട്ട് മൂന്നിന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി തസ്തികയിലേക്ക് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ഇന്റർമീഡിയറ്റ്/ പ്ലസ് ടുവും ടൈപിങിൽ ഒരു മണിക്കൂറിൽ 15,000 കീ വേഗതയുമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രായ പരിധി 25 വയസ്. ശമ്പളം മാസം 17,000 രൂപ. കരാർ കാലാവധി ഒരു വർഷം. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22ന് വൈകിട്ട് മൂന്നിന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം.
മേഴ്‌സി ചാൻസ് പരീക്ഷ മാർച്ചിൽ
ഐ.എച്ച്.ആർ.ഡി യുടെ വിവിധ കോഴ്‌സുകളുടെ മേഴ്‌സി ചാൻസ് പരീക്ഷ മാർച്ചിൽ. 2010/2011 സ്‌കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സുകളുടെ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തും. വിദ്യാർഥികൾക്ക് ഫെബ്രുവരി ഒന്ന് വരെ പിഴ കൂടാതെയും ഫെബ്രുവരി എട്ട് മുതൽ പിഴയോടെയും രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി രണ്ടാം വാരത്തിൽ ടൈം ടേബിൾ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.
മുട്ടക്കോഴികൾ വിൽപ്പനയ്ക്ക്
100 ദിവസത്തിനുമേൽ പ്രായമുള്ള ബി.വി-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികൾ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ നിന്നും ലഭിക്കും. ആവശ്യമുള്ളവർ 9495000915, 9495000918 എന്നീ നമ്പറുകളിൽ രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് വിളിക്കാം.
ടെണ്ടര്‍ നോട്ടീസ്
വനിത ശിശു വികസന വകുപ്പിന് കീഴില്‍ കൊടുവള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിലേക്ക് ഈ വര്‍ഷത്തെ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ഒരു അങ്കണവാടിയ്ക്ക് 2,000 രൂപ നിരക്കില്‍ 152 അങ്കണവാടികള്‍ക്കാണ് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത്. ടാക്സ് ഉള്‍പ്പെടെ സാധനങ്ങള്‍ അങ്കണവാടിയില്‍ എത്തിക്കുന്നതിനുള്ള തുകയാണ് ടെണ്ടറില്‍ രേഖപ്പെടുത്തേണ്ടത്. ഫോണ്‍ : 04952211525, 9447636943.
എംഎസ്ഡബ്ല്യു സീറ്റൊഴിവ്; സ്പോട്ട് അഡ്മിഷന്‍ ജനുവരി 20ന്
പേരാമ്പ്ര ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല റീജണല്‍ സെന്ററില്‍ എംഎസ്ഡബ്ല്യു കോഴ്‌സില്‍ എസ്.സി/എസ്.ടി, ഇ.ഡബ്ല്യൂഎസ് /ലക്ഷ്വദ്വീപ് /ഭിന്നശേഷി/ മുസ്ലീം/ ഇ.ടി.ബി /ഒ ബി സി
വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷന്‍ ജനുവരി 20ന് രാവിലെ 11 മണിക്ക് നടക്കും. ഈ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തപക്ഷം മറ്റു വിഭാഗങ്ങളെയും പരിഗണിക്കും. സിഎപി രജിസ്്രേടഷന്‍ ഇല്ലാത്തവര്‍ക്കും അവസരം. എസ്.സി /എസ്.ടി / ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
താമരശ്ശേരി താലൂക്ക് പരിധിയില്‍ ആരംഭിക്കുന്ന സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് പുതുപ്പാടി പഞ്ചായത്തിലെ കുറുമരുകണ്ടി, തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ, മേലേ പൊന്നാങ്കയം , കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് ആദിവാസി ഊരുകളിലേക്ക് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. മുദ്ര വെച്ച ക്വട്ടേഷന്‍ ഫെബ്രുവരി 4ന് രണ്ടു മണിക്കകം കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0495 2370655.
ദേശീയ ചിത്രരചനാ മത്സരം മാറ്റിവെച്ചു
ജനുവരി 22 ന് കാരപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടത്താനിരുന്ന ഇന്ത്യന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ ദേശീയ ചിത്രരചനാ മത്സരത്തിന്റെ ആദ്യ ഘട്ടമായ ജില്ലാതല മത്സരം കോവിഡ് പാശ്ചാത്തലത്തില്‍ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു
ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന ലൈഫ് സികില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തേടെയാണ് നടത്തുക. അപേക്ഷ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം : ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ , നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം -33, ഫോണ്‍ :04712325101, 2325102, 8281114464. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. പുതിയ ബാച്ചിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്പ്മെന്റ് ബാലുശ്ശേരി സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക.
ഫോണ്‍ : 9656284286, 9846634678.
ഇ – ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മാനുഫാക്ചറിങ് ടെക്നോളജി ലാബിലേക്ക് യൂണിവേഴ്‌സല്‍ ടൂള്‍ ആന്‍ഡ് കട്ടര്‍ ഗ്രൈന്‍ഡര്‍ വാങ്ങുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 31ന് 3 മണി. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസിലും ഇ-ടെണ്ടര്‍ സൈറ്റിലും ലഭിക്കും
ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററിന് അപേക്ഷിക്കാം
ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ആവശ്യമുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികളില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയായ ‘ജീവസ്പന്ദന’ത്തില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. ജില്ലാ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികള്‍ക്ക് അപേക്ഷിക്കാം. അപക്ഷ ജനുവരി 25ന് മുമ്പായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് – 673020 എന്ന വിലാസത്തില്‍ ലഭിക്കണം.
കോവിഡ് കണ്‍ട്രോള്‍ റൂം
ജില്ലയില്‍ കോവിഡ് പ്രതിരോധവും നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സിവില്‍ സ്റ്റേഷനില്‍ ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് കോവിഡ് കണ്‍ട്രോള്‍ റൂമുമായി 24 മണിക്കൂറും ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: 0495 2376063, 0495 2371471.
മെസഞ്ചർ കരാർ നിയമനം
സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായി മെസഞ്ചർ തസ്തികയിൽ തിരുവനന്തപുരത്തേക്ക് സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ പത്താം ക്ലാസ്സ് പാസായിരിക്കണം. പ്രായം 25 നും 45 നും ഇടയിലാവണം. സമാന ജോലിയിൽ പ്രവൃത്തി പരിചയവും, ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഇ-മെയിൽ : spdkeralamss@gmail.com. കൂടുതൽ വിവരങ്ങൾക്ക്: 0471 2348666.
അപേക്ഷ ക്ഷണിച്ചു
സർവെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവെ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്.
ജി.ഐ.എസ് എക്‌സ്പർട്ട് – 1, ഐറ്റി മാനേജർ – 1, പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ്-1 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ www.dslr.kerala.gov.ശി ൽ ലഭിക്കും. അപേക്ഷ 25 വരെ സ്വീകരിക്കും.
ഇന്റർവ്യൂ മാറ്റി
കേരളം ചരിത്ര പൈതൃക മ്യൂസിയത്തിൽ നടക്കുന്ന ലാസ്‌ക്കർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ കോവിഡ് വ്യാപനം മൂലം ജനുവരി 20 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 250/2022
ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് മാറ്റി
കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ ന്യൂനപക്ഷ കമ്മീഷൻ ജനുവരി 25 ന് തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിറ്റിംഗ് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ബി പി എൽ ഗുണഭോക്താക്കൾക്ക് ധനസഹായം
ബി പി എൽ ഗുണഭോക്താക്കൾക്ക് മുൻഗണന ക്രമം അനുസരിച്ചു ധനസഹായം. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതിയുടെ ഭാഗമായി 2021-22 സാമ്പത്തിക വർഷം മുതൽ നിലവിൽ വന്ന സംരംഭത്തിൽ നിലവിൽ ധനസഹായം ലഭിക്കുന്നവർക്കും 2018 മുതൽ ധനസഹായത്തിന് അപേക്ഷിച്ചവർക്കും അപേക്ഷിക്കാം. ഇതിനായി ആധാർ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്സ്ബുക്കിന്റെയും റേഷൻകാർഡിന്റെയും ആധാറിന്റെയും വ്യക്തമായി സാക്ഷ്യപ്പെടുത്തിയ പകർപ്പും, മേൽവിലാസവും ഫോൺനമ്പറും ഉൾപ്പെടെയുള്ള ലൈഫ് സർട്ടിഫിക്കറ്റും kssmsamaswasam@gmail.com ലേക്കും തപാലിലും 31 നകം അയയ്ക്കണം. വിലാസം: സാമൂഹ്യക്ഷേമ സ്ഥാപനങ്ങളുടെ സമുച്ചയം, പൂജപ്പുര, തിരുവനന്തപുരം – 695 012. ഫോൺ: 0471 2341200, 9496395010.