രാജ്യത്ത് 24 മണിക്കൂറിനിടെ 2.51 ലക്ഷം പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35,000 രോഗികളുടെ കുറവുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.5 ശതമാനത്തില്‍ നിന്ന് 15.8 ശതമാനത്തിലേക്കെത്തുകയും ചെയ്തിട്ടുണ്ട്. അതേ സമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.47 ആകുകയും ചെയ്തിട്ടുണ്ട്.
627 കോവിഡ് ബാധിത മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് മൊത്തം കോവിഡ് ബാധിതരായവരില്‍ 5.18 ശതമാനമാണ് നിലവില്‍ സജീവ കേസുകളായിട്ടുള്ളത്. നിലവിലെ കോവിഡ് മുക്തി നിരക്ക് 93.6 ശതമാനമാണ്.