ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട് 10 പേരെ കാണാതായി. മംഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വച്ചാണ് ബോട്ടിലേക്ക് കപ്പൽ ഇടിച്ചത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്
ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി പോയ റബ്ബ എന്ന ബോട്ടാണ് മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടില്‍ ആകെ 14 തൊഴിലാളികളാണുണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളും മറ്റുള്ളവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്. കാണാതായ തൊഴിലാളികള്‍ക്കായി കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ കടലില്‍ തിരച്ചില്‍ തുടരുകയാണ്. ബോട്ടിനെ ഇടിച്ച കപ്പല്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.2 പേരെ രക്ഷപ്പെടുത്തി
അപകടത്തിൽ പെട്ട ബോട്ടിനോടൊപ്പം ബേപ്പൂരിൽ നിന്ന് പോയിരുന്ന 4 ബോട്ടുകൾ അപകട സ്ഥലത്തേക്ക് എത്തുന്നതിന് സന്ദേശം നൽകിയിട്ടുണ്ട്.രക്ഷാപ്രവർത്തനത്തിന് പ്രദേശികമായ മത്സ്യബന്ധന ബോട്ടുകൾ ഉപയോഗപ്പെടുത്തുന്നതായി മംഗലാപുരം കലക്ടർ അറിയിച്ചിട്ടുണ്ട്.
