കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ ബം​ഗളൂരു വസന്ത്നഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . രാമയ്യ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് സൗന്ദര്യ.യെദിയൂരപ്പയുടെ മൂത്ത മകൾ പദ്മയുടെ മകളാണ് സൗന്ദര്യ.

രണ്ട് വർഷം മുമ്പായിരുന്നു സൗന്ദര്യയുടെ വിവാഹം. ഭർത്താവിനൊപ്പം വസന്ത്നഗറിലെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. ഇവർക്ക് ആറു മാസം പ്രായമുള്ള കുട്ടിയുണ്ട്. സൗന്ദര്യയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. യെദിയൂരപ്പ അടക്കമുള്ളവർ ആശുപത്രിയിലെത്തി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആശുപ്രതിയിലെത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിൽ പൊലീസ് ഫ്ലാറ്റിൽ പരിശോധന നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *