രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,35,530 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനത്തിൽ കുറവുണ്ടെലും കോവിഡ് മൂന്നാം തരംഗത്തില്‍ മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 871 കോവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചത്. ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തില്‍ ഇതിന് മുന്‍പ് 650ന് മുകളില്‍ മരണസംഖ്യ രേഖപ്പെടുത്തിയത്.

ആദ്യ രണ്ട് തരംഗങ്ങളിലേതിന് സമാനമായി രോഗവ്യാപനം കുറയുമ്പോള്‍ മരണനിരക്ക് ഉയരുന്ന സ്ഥിതിയാണ് ഇത്തവണയും. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതിന് അവര്‍ പറയുന്ന കാര്യം 16 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞുവെന്നതാണ്. അതായത് പ്രതിദിന രോഗികളുടെ എണ്ണത്തിലും ടിപിആറിലും വലിയ കുറവ് സംഭവിച്ചു.

എന്നാല്‍ കേരളത്തെ സംബന്ധിച്ച് രോഗവ്യാപനം ഇപ്പോള്‍ ഉച്ചസ്ഥായിയിലാണ്. ഫെബ്രുവരി ആദ്യ വാരത്തോടെ രാജ്യത്തെ രോഗവ്യാപനം ഇനിയും കുറയുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *