ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറ പാകലാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.രാജ്യത്ത് ഡിജിറ്റൽ കറൻസി നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിലെ വലിയ പ്രഖ്യാപനങ്ങളിലൊന്നാണിത്. ബ്ലോക് ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് 2022 – 23 സാമ്പത്തിക വർഷം റിസർവ് ബാങ്ക് പദ്ധതി നടപ്പാക്കുക. ഇത് രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണർവായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെലവു കുറഞ്ഞതും അതേസമയം കൂടുതൽ കാര്യക്ഷമവുമായ സംവിധാനമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.
2022-23 സാമ്പത്തികവര്‍ഷം ഇ പാസ്‌പോര്‍ട്ട് സംവിധാനം പൗരന്മാര്‍ക്ക് ലഭ്യമാക്കും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്‌പോര്‍ട്ട് സംവിധാനം.
കൂടുതല്‍ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായരിക്കും ഇ-പാസ്‌പോര്‍ട്ട്. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. പാസ്‌പോര്‍ട്ടിന്റെ പുറംചട്ടയില്‍ ഇലക്ടോണിക് ചിപ്പും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേര്‍ക്കും.
മൊബൈല്‍ ഫോണ്‍, വജ്രം, രത്‌നങ്ങള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയുടെ വില കുറയുമെന്ന് കേന്ദ്ര ബജറ്റ്. മുറിച്ചതും തിളക്കം കൂട്ടിയതുമായ ഡയമണ്ടുകളുടെയും രത്‌നങ്ങളുടെയും കസ്റ്റംസ് നികുതി അഞ്ചുശതമാനമായി കുറയ്ക്കാനാണ് ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കുടകള്‍, ഇറക്കുമതി ചെയ്യുന്ന നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെ വില വര്‍ധിക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റം വഴി ലഭിക്കുന്ന വരുമാനത്തിന്് 30 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റ് നിര്‍ദേശം. വെര്‍ച്വല്‍ കറന്‍സ് അടക്കമുള്ള ആസ്തികളുടെ കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ് ചുമത്തും. സഹകരണ സംഘങ്ങള്‍ക്ക് ആശ്വാസം നല്‍കി സര്‍ചാര്‍ജ് കുറച്ചു. 12 ശതമാനത്തില്‍ നിന്ന് ഏഴു ശതമാക്കി കുറയ്ക്കുമെന്ന് ധനമന്ത്രി അറിയിച്ചു.