കുടുംബവാഴ്ച്ചക്കപ്പുറം കോണ്‍ഗ്രസിന് ഒന്നും ചിന്തിക്കാനാകില്ലെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചയാളാണ് മഹാത്മാഗാന്ധിയെന്നും അതു സാധിച്ചിരുന്നെങ്കില്‍ ഇന്ത്യ സ്വജനപക്ഷപാതത്തില്‍ നിന്ന് മുക്തരാകുമായിരുന്നെന്നും മോദി പറഞ്ഞു.ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“കോൺഗ്രസിന്റെ പ്രശ്നം അവർ അവരുടെ പരമ്പരവാഴ്ചയ്ക്കപ്പുറം ഒരിക്കലും ചിന്തിച്ചിട്ടില്ല എന്നതാണ്. ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി പരമ്പരവാഴ്ച പാർട്ടികളാണ്. ഒരു കുടുംബം പരമപ്രധാനമാകുമ്പോൾ, ഏറ്റവും ആദ്യം അപകടം നേരിടുന്നത് പ്രതിഭകളാണ്,മോഡി പറഞ്ഞു
തിങ്കളാഴ്ച്ച ലോക്സഭയിലും പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരേ രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനത്തിന് കാരണം കോണ്‍ഗ്രസാണെന്നും ഇത്രയും തവണ തോറ്റിട്ടും പ്രതിപക്ഷ പാര്‍ട്ടിക്ക് അഹങ്കാരത്തിന് കുറവില്ലെന്നും മോദി ലോക്സഭയില്‍ പ്രസംഗിച്ചിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി ലോക്ക്ഡൗൺ സമയത്ത് പാവപ്പെട്ടവർ കാൽനടയായി വീടുകളിലേക്ക് മടങ്ങുമ്പോൾ നോക്കി നിൽക്കണമായിരുന്നോ എന്ന് പ്രിയങ്ക ചോദിച്ചു. ജനങ്ങൾ നിസ്സഹായരായിരിക്കുന്നതാണോ പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. കുടിയേറ്റക്കാരുടെ മടക്കയാത്രയിൽ കൊവിഡ് പടർന്നെങ്കിൽ മോദി നടത്തിയ വലിയ റാലികളുടെ കാര്യം കൂടി വിശദീകരിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.