മുംബൈയിലെ അന്താരാഷ്ട്ര സംഗീത കോളേജിന് അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന്റെ പേര് നല്‍കാന്‍ മഹാരാഷ്ട്ര മന്ത്രിസഭാ തീരുമാനിച്ചതായി മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാവന്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുംബൈ യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിക്കുന്ന കോളേജിന് ഭാരത് രത്‌ന ലതാ ദീനാനാഥ് മങ്കേഷ്‌കര്‍ ഇന്റര്‍ നാഷ്ണല്‍ മ്യൂസിക് കോളേജ് എന്നായിരിക്കും പേര് നല്‍കുക.

അതിനിടെ ലതാ മങ്കേഷ്‌കറിന്റെ ജന്മ സ്ഥലമായ ഇന്‍ഡോറില്‍ സംഗീത സ്‌കൂള്‍, മ്യൂസിയം, സംഗീത അക്കാദമി എന്നിവ സ്ഥാപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം ഗ് ചൗഹാന്‍ പറഞ്ഞു. ഇമ്യൂസിയം സ്ഥാപിക്കുന്നതിനായി മറ്റ് സം ഗീതജ്ഞരുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്നരവര്‍ഷം മുമ്പ് മാസ്റ്റര്‍ ദീനാനാഥ് മങ്കേഷ്‌കര്‍ ഇന്റര്‍നാഷ്ണല്‍ മ്യൂസിക് കോളേജ് കലീനയില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ലതാ മങ്കേഷ്‌കറുടെ സഹോദരന്‍ ഹൃദയനാഥിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ലതാ മങ്കേശ്കറിന്റെ സഹോദരി ഉഷാ മങ്കേഷ്‌കര്‍, എ.ആര്‍ റഹ്മാന്‍, സക്കീര്‍ ഹുസൈന്‍ തുടങ്ങിയര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. ഇതിനായി ലതാ മങ്കേഷ്‌കറുടെ നേതൃത്വത്തില്‍ സര്‍വേയും നടത്തിയിരുന്നു. അതിനിടെയാണ് ലതാ മങ്കേഷ്‌കറിന്റെ മരണം.

Leave a Reply

Your email address will not be published. Required fields are marked *