അന്നനാളത്തില്‍ സേഫ്റ്റി പിന്‍ കുടുങ്ങി ഗുരുതാവസ്ഥയിലായ എട്ടുമാസം പ്രായമായ കുഞ്ഞിന് പുതുജീവൻ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെയാണ് മണ്ണുത്തി വല്ലച്ചിറവീട്ടില്‍ വിനോദിന്റെയും ദീപയുടെയും മകൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.ജനുവരി 19ന് ആണ് സേഫ്റ്റി പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് അന്നനാളം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് അസുഖം ബാധിച്ച് അത്യാസന നിലയില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞ് സേഫ്റ്റി പിന്‍ വിഴുങ്ങിയത് ആരും അറിഞ്ഞിരുന്നില്ല. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഒരു വശം തളര്‍ന്ന് അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്.ഉടന്‍ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. പരിശോധനയ്ക്കിടെ തലച്ചോറില്‍ പഴുപ്പ് കണ്ടെത്തി. ശസ്ത്രക്രിയക്കൊരുങ്ങിയ സമയത്ത് കുട്ടിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും.പിന്നീട് കൊവിഡ് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.കൊവിഡ് നെഗറ്റീവായ ശേഷം ന്യൂറോ സര്‍ജറി വിദഗ്ധര്‍ തലച്ചോറിലെ പഴുപ്പ് നീക്കം ചെയ്തു. ഇതോടെ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. പിന്നീട് നടത്തിയ വിശദപരിശോധനയില്‍ അന്നനാളത്തില്‍ സേഫ്റ്റി പിന്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ ശിശുരോഗ ശസ്ത്രക്രിയാവിഭാഗത്തിന്റെ നേതൃത്വത്തില്‍ കുഞ്ഞിനെ അടിയന്തരശസ്ത്രക്രി ചെയ്ത് പിന്‍ പുറത്തെടുത്തു. തുറന്ന നിലയിലായിരുന്നു സേഫ്റ്റി പിന്‍ കുടുങ്ങിക്കിടന്നത്. അന്നനാളത്തിലെ പഴുപ്പും നീക്കം ചെയ്തു. സേഫ്റ്റി പിന്‍ അന്നനാളത്തില്‍ കുടുങ്ങിയതിനെത്തുടര്‍ന്നുണ്ടായ പഴുപ്പാണ് തലച്ചോറിലേക്കും വ്യാപിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സേഫ്റ്റിപിന്നും നീക്കം ചെയ്തതോടെ കുട്ടി അപകടനില തരണം ചെയ്തു.
ഇപ്പോള്‍ ശിശുരോഗവിഭാഗം ഐ.സി.യു.വിലാണ്. പത്തുദിവസത്തിനകം ആശുപത്രി വിടാനാകും. മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി, ശിശുരോഗം, ശിശുരോഗശസ്ത്രക്രിയാവിഭാഗം എന്നീ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ ഒത്തൊരുമിച്ച് നടത്തിയ ഇടപെടലുകളാണ് കുഞ്ഞിന് ജീവന്‍ തിരികെ ലഭിക്കാന്‍ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *