തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്ന ബി.ജെ.പി പേളിംഗ് ഏജന്റിന്റെ നിലപാടിനെ എതിർത്ത് രൂക്ഷ വിമര്‍ശനവുമായി ഡി എം കെ.ബിജെപിയുടെ ഇത്തരം കോമാളിത്തം തമിഴ്‌നാട് സര്‍ക്കാരോ ജനങ്ങളോ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു . ആരെയാണ് തള്ളേണ്ടതെന്നും ആരെയാണ് കൊള്ളേണ്ടതെന്നും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് നന്നായറിയാം. ബിജെപിയുടെ ഇത്തരം ശ്രമങ്ങളൊന്നും തമിഴ്‌നാട്ടില്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

.മധുരൈ ജില്ലയിലെ വേലൂരിലുള്ള പോളിംഗ് സ്‌റ്റേഷനിലായിരുന്നു സംഭവം. ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്ന ബി.ജെ.പി പേളിംഗ് ഏജന്റിന്റെ നിലപാടിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായത്. ഹിജാബ് ധരിച്ചെത്തിയ യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്നായിരുന്നു ബി.ജെ.പി പോളിംഗ് ഏജന്റായ ഗിരിരാജന്റെ നിലപാട്. അല്‍പ സമയത്തെ ആശയക്കുഴപ്പത്തിന് ശേഷം പൊലീസെത്തി ഈ ഏജന്റിനെ ബൂത്തില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *