മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഈ മാസം അവസാനം ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന പരമ്പരയിലാണ് സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്.ഏറെ കാലത്തിന് ശേഷമാണ് താരം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിയെത്തുന്നത്.ഇഷാന്‍ കിഷനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനേയും 18 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. നിഋഷഭ് പന്തിനും വിരാട് കോഹ് ലിക്കും 10 ദിവസത്തെ വിശ്രമം നല്‍കിയതിനെ തുടര്‍ന്ന് ടീമിലേക്ക് സഞ്ജു എത്തിയേക്കും എന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.വിക്കറ്റ് കീപ്പറായും സഞ്ജുവിന്റെ സേവനം ടി-20 ടീമിനുണ്ടാവും.
രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. റുതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ബാറ്റര്‍മാരായുള്ളത്. ഓള്‍ റൗണ്ടറായി വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, എന്നിവരാണുള്ളത്. ബൗളര്‍മാരായി ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍കുമാര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ് എന്നിവരാണുള്ളത്.നേരത്തെ പ്രഖ്യാപിച്ച മത്സരങ്ങളുടെ വേദിയിലും ബിസിസിഐ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ടി20 പരമ്പരയിലെ ആദ്യ മത്സരം ലഖ്നൗവിലും രണ്ടാമത്തെയും മൂന്നാമത്തെ മത്സരങ്ങള്‍ ധര്‍മശാലയിലുമാകും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *