അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്.കനത്ത തിരിച്ചടി നേടിയിട്ടും ആത്മവിശ്വാസം പാർട്ടി കൈവിടുന്നില്ല.തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തങ്ങള്‍ക്ക് ഭയമില്ലെന്നറിയിച്ച് കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡില്‍ രംഗത്തെത്തി. പേടി ഒരു തെരഞ്ഞെടുപ്പാണെന്ന് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ പ്രസംഗിക്കുന്ന വീഡിയോ കോണ്‍ഗ്രസ് പങ്കുവെച്ചു.കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റലില്‍ മിനുട്ടുകള്‍ക്ക് മുന്‍പ് ആണ് ട്വീറ്റ് വന്നത്. ‘നമ്മള് ഏതെങ്കിലും ഒന്നിനെ ഭയക്കുമ്പോള്‍, അതിനാല്‍ ഭയപ്പെടാന്‍ നമ്മള് തീരുമാനിക്കുകയാണ് ചെയ്യുന്നത്. എന്തിനേക്കുറിച്ചാണ് ഭയപ്പെടാന്‍ പോകുന്നതെന്ന് നാം ബോധപൂര്‍വ്വം തീരുമാനിക്കുന്നു. പക്ഷെ, മറ്റൊരു തീരുമാനം കൂടി അവിടെയുണ്ട്. നിങ്ങള്‍ക്ക് തിരിഞ്ഞുനില്‍ക്കാം. എന്നിട്ട് ഇങ്ങനെ പറയാം. എനിക്ക് ഭയമില്ല. നിങ്ങള്‍ എന്തു തന്നെ ചെയ്താലും എനിക്ക് ഭയമില്ല.’രാഹുലിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗമാണ് ട്വീറ്റില്‍ ഉള്ളത്,
Fear is a choice. When we're scared of something, we are choosing to be scared of it. We consciously decide that we're going to be scared.
— Congress (@INCIndia) March 10, 2022
But there is also another decision: You can turn around & say I'm not scared.
No matter what you do, I am not scared.: Shri @RahulGandhi pic.twitter.com/Av1mgtP8UC
