പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ആം ആദ്മി പാര്‍ട്ടി,.മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെ പതിനേഴംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. ഭഗത് സിങ്ങിന്റെ ജന്മനാടായ ഖത്കര്‍ കലനിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയ്ക്ക് പുറമെ പതിനാറ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ഭവന്ത് മന്നും അരവിന്ദ് കേജ്‌രിവാളും സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് അമൃത്സറില്‍ റോഡ് ഷോയും നടത്തി.
ഇപ്പോള്‍ പഞ്ചാബിലുള്ള പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി ചര്‍ച്ച നടത്തിയശേഷമേ മന്ത്രിമാര്‍ ആരെല്ലാമെന്ന് തീരുമാനമെടുക്കൂ. ചരണ്‍ജിത് സിങ് ചന്നി, നവ്‌ജ്യോത് സിങ് സിദ്ദു തുടങ്ങി പ്രമുഖ നേതാക്കളെ പരാജയപ്പെടുത്തിയവരെല്ലാം മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കും.ദേശീയ പാര്‍ട്ടിയായി ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എഎപി ഡല്‍ഹിക്ക് പുറമേ അധികാരം പിടിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് 117 അംഗ നിയമസഭയില്‍ 92 സീറ്റും നേടി മിന്നും ജയത്തോടെയാണ് എഎപി അധികാരത്തിലേറുന്നത്. സമൂഹത്തിലെ സമസ്ത മേഖലകളിൽപ്പെട്ടവരുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമാണ് പഞ്ചാബിലെ ആംആദ്മി പാർട്ടിയുടെ എംഎൽഎ സംഘം. പഞ്ചാബിലെ ആപ്പ് തരംഗത്തിൽ ജയിച്ച് കയറിയത് 92 പേരാണ്. ഇതിൽ 82 പേർ പുതുമുഖങ്ങൾ, 11 വനിതകൾ. എംഎൽമാരിൽ 25 പേരിലധികം കർഷകരാണ്, 12 പേർ ഡോക്ടർമാർ, രണ്ട് ഗായകർ, 5 അഭിഭാഷകർ, വിവരാവകാശ പ്രവർത്തകർ മുൻ പൊലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ നീളുന്നു പട്ടിക

Leave a Reply

Your email address will not be published. Required fields are marked *