കൊവിഡ് നഷ്ടപരിഹാരത്തിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നുവെന്ന വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡോക്ടര്‍മാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് ഏറെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തുടർന്ന്, പ്രശ്‌നം മറികടക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്തിനോട് കഴിഞ്ഞതവണ കോടതി ആവശ്യപ്പെട്ടിരുന്നു.

വിഷയം ഗുരുതരമാണെന്നും സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി സൂചന നല്‍കിയിട്ടുണ്ട്.

കൊവിഡ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.
കേന്ദ്ര ദുരന്ത നിവാരണ വിഭാഗം തീരുമാനിച്ചിരുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു
നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനായി സമയപരിധി വക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. സമയ പരിധിയില്ലെങ്കില്‍ നടപടി വര്‍ഷങ്ങളോളം നീണ്ടുപോകുമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ കോടതി മുന്‍പാകെ ചൂണ്ടിക്കാണിച്ചിരുന്നത്. സമയ പരിധി അഞ്ചോ ആറോ വര്‍ഷമായി പരിമിതപ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *