പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഫെയ്ക്ക് ടാഗോര്‍ എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്ന മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. രവീന്ദ്രനാഥ് ടാഗോറിന്റെ വേഷത്തോട് സാമ്യമുള്ള വേഷത്തിലെത്തിയ മോദിയുടെ ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായിരുന്നു.

‘നരേന്ദ്ര നാഥ ടാഗോര്‍’ എന്ന കുറിപ്പോടെയാണ് പ്രശാന്ത് ഭൂഷണ്‍ ചിത്രം പങ്കുവെച്ചത്. മോദിയെ പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ട്രോള്‍ കവിതയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രവീന്ദ്ര നാഥ് ടാഗോറിന്റെ ‘വേര്‍ ദ മൈന്‍ഡ് ഈസ് വിത്തൗട്ട് ഫിയര്‍’ എന്ന കവിതയുടെ പാരഡിയായാണ് ട്രോള്‍ കവിത.

This image has an empty alt attribute; its file name is image-58.png

Leave a Reply

Your email address will not be published. Required fields are marked *