കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബിജെപി സര്‍ക്കാരിന് ജനങ്ങളുടെ ജീവനല്ല വലുത്, മറിച്ച് തെരഞ്ഞെടുപ്പ് വിജയമാണെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. രാജ്യത്ത് ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ സർക്കാർ എന്തുക്കൊണ്ട് പ്രശ്നം പരിഹരിക്കുന്നില്ലെന്ന ഹൈക്കോടതിയുടെ പരാമർശം പ്രകാശ് രാജ് ട്വിറ്ററിനൊപ്പം പങ്കുവെച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രശ്നങ്ങള്‍ നേരിടുന്നതിലുള്ള രീതി കണ്ട് ഞെട്ടലിലാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവനെക്കുറിച്ച് സർക്കാരിന് ചിന്തയില്ലെന്നാണ് ഇപ്പോഴത്തെയവസ്ഥ സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.നങ്ങൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ വ്യവസായത്തെക്കുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നതെന്നും വ്യവസായികൾപോലും സഹായിക്കാൻ സന്നദ്ധരാകുമ്പോൾ സർക്കാരിന് മനുഷ്യജീവനെക്കുറിച്ച് ചിന്തയില്ലെന്നും ഹൈക്കോടതി വിമർശിച്ചു.
For Supreme leader’s @BJP4India LIVES don’t matter…only winning ELECTIONS matter… SHAME on this vision less government #justasking https://t.co/5fLZQPnVOV
— Prakash Raj (@prakashraaj) April 22, 2021
1400-ലേറെ കോവിഡ് രോഗികളുള്ള മാക്സ് ആശുപത്രികളിൽ അടിയന്തരമായി ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ വിപിൻ സംഘി, രേഖാ പള്ളി എന്നിവരുടെ പരാമർശമുണ്ടായത്. വ്യാവസായികാവശ്യത്തിനുള്ള ഓക്സിജൻ പൂർണമായും വകമാറ്റിയാണെങ്കിൽപ്പോലും രോഗികൾക്ക് നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പൗരൻമാരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ പെട്രോളിയം, ഉരുക്ക് വ്യവസായങ്ങൾക്ക് നൽകുന്ന ഓക്സിജൻ രോഗികൾക്കായി നൽകണം. അടിയന്തരമായി ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്നുകാട്ടി മാക്സ് ആശുപത്രി ഉടമകളായ ബാലാജി മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തില്‍ പരിഹാരമുണ്ടാകാത്തതിൽ നിരവധി വിമർശനങ്ങളാണ് കേന്ദ്ര സർക്കാർ നേരിടുന്നത്.
കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്സിജന്‍ കയറ്റി അയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ഉള്ളത്. ഏപ്രില്‍ 2020നും ജനുവരി 2021നുമിടയില്‍ 9000 മെട്രിക് ടണ്‍ ഓക്സിജന്‍ രാജ്യം വിദേശത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. 2020ലെ സാമ്പത്തിക വര്‍ഷത്തില്‍ 4,500 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമാണ് രാജ്യം കയറ്റുമതി ചെയ്തിരുന്നത്. ഇത്തവണ ഏതാണ്ട് ഇരട്ടിയോളമായാണ് വര്‍ധിച്ചിരിക്കുന്നത്. 2020 ജനുവരിയില്‍ ഇന്ത്യ 352 മെട്രിക് ടണ്‍ ഓക്സിജന്‍ കയറ്റുമതി ചെയ്തപ്പോള്‍ 2021 ജനുവരിയില്‍ കയറ്റുമതിയില്‍ 734 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
