രാജ്യത്തെ ആറ് മുതല്‍ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ ഡി.സി.ജി.ഐയുടെ അനുമതി. നിലവില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളില്‍ 15നും 18നും ഇടയില്‍ വരുന്നവര്‍ക്ക് നല്‍കുന്ന കോവിഡ് വാക്‌സിന്‍ കോവാക്‌സിനാണ്.രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വാക്‌സിന്‍ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

കുട്ടികളിലെ വാക്‌സിന്റെ ഉപയോഗം സംബന്ധിച്ച് സുരക്ഷാവിവരങ്ങള്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ഭാരത് ബയോടെക്കിനോട് ഡി.സി.ജി.ഐ നിര്‍ദേശിച്ചു. ആദ്യ രണ്ട് മാസത്തേക്ക് 15 ദിവസം കൂടുമ്പോഴുള്ള സമ്പൂര്‍ണ റിപ്പോര്‍ട്ട് ഉള്‍പ്പെടെ സമര്‍പ്പിക്കണം. രണ്ട് മാസത്തിന് ശേഷം ഒരു മാസം കൂടുമ്പോഴുള്ള റിപ്പോര്‍ട്ട് ആണ് സമര്‍പ്പിക്കേണ്ടത്.

നേരത്തെ അഞ്ച് മുതല്‍ പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കോര്‍ബെവാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *