കൊവിഡ് 19 രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ വീഴ്ചയില്‍ തുറന്നടിച്ച് നടന് സിദ്ധാര്‍ത്ഥ്. അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി നേടുമെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു . ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയാല്‍ സൗജന്യ വാക്സിന് നല്‍കുമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രഖ്യാപനം റീ ട്വീറ്റ് ചെയ്താണ് സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം.
https://twitter.com/Actor_Siddharth/status/1385660881531392000?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1385660881531392000%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thecue.in%2Felection-2019%2F2021%2F04%2F24%2Factor-siddharth-tweet-against-bjp-on-covid-vaccine
മേയ് മുതല്‍ സംസ്ഥാനങ്ങള്‍ വാക്സിന് പണം കൊടുത്ത് വാങ്ങണമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബിജെപിയുടെ വാഗ്ദാനം ചര്‍ച്ചയായത്.
മേയ് ഒന്നു മുതല്‍ രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവര്ക്കും വാക്സിന് നല്‍കാനും പൊതുവിപണിയില്‍ ലഭ്യമാക്കാനും തീരുമാനിച്ചിരുന്നു. കോവിഷീല്‍ഡ് സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്കുന്ന വില പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്സിന് നല്‍കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് വാക്സിന് നല്‍കമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.കേന്ദ്രത്തിന് 150 രൂപ നിരക്കിലാണ് വാക്സിന് നല്‍കുന്നത്. 18 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും മെയ് ഒന്നുമുതല്‍ വാക്സിന് നല്കിത്തുടങ്ങും.
